Kerala

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ: ക്രൈംബ്രാഞ്ച് അന്വേഷിക്കും; ചെന്നിത്തലയുടെ മൊഴിയെടുത്തു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് സംഘം രമേശ് ചെന്നിത്തലയില്‍ നിന്നും മൊഴി രേഖപ്പെടുത്തി. 

കേരളത്തിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് അഴിമതിക്കേസില്‍ അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു. ഹവാല ഇടപാടുവഴിയാണു ഡല്‍ഹിയില്‍ കോഴപ്പണം എത്തിച്ചതെന്നാണു ബിജെപിയുടെ ഉള്‍പ്പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സിബിഐയെപ്പോലുള്ള ദേശീയ ഏജന്‍സിതന്നെ അന്വേഷിച്ചാലേ മുഴുവന്‍ വസ്തുതകളും വെളിച്ചത്തു കൊണ്ടുവരാനാവൂ എന്നു ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT