Kerala

ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലേക്ക്

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ങ്ങള്‍ ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ ബിജെപി.  കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഞായറാഴ്ച തിരുവനന്തപുരത്തെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ങ്ങള്‍ ദേശീയ തലത്തില്‍ സിപിഎമ്മിനെതിരെ പ്രചാരണായുധമാക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ജെയ്റ്റ്‌ലി സന്ദര്‍ശിക്കും. സംഘര്‍ഷ ബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ പദയാത്ര സംഘടിപ്പിക്കാനാണ് ബിജെപി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെയും കേന്ദ്രമന്ത്രിമാരെയും കൂടി യാത്രയില്‍ അണിനിരത്താനും പദ്ധതിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT