Kerala

'ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ല'; അങ്ങനെ പറഞ്ഞതായി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞതായി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്

Author : സമകാലിക മലയാളം ഡെസ്ക്

പയ്യോളി: ശബരിമല വിഷയത്തില്‍ ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞതായി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. 

 നഗരസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടുവെന്ന മാധ്യമപ്രചരണം തെറ്റാണ്. മൗഢ്യമാണ് മാധ്യമങ്ങള്‍ എഴുതിയത്. സീറ്റുകള്‍ നേടിയത് കൂടാതെ എട്ട്  സ്ഥലങ്ങളില്‍ ബിജെപിക്ക് രണ്ടാംസ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞുവെന്നത് നേട്ടമാണ്.

യുഡിഎഫിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ത്രിപുരയിലും  ബംഗാളിലും സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT