Kerala

ബിജെപിക്കു മുന്നേറ്റം, സുരേന്ദ്രന്‍ മുന്നില്‍; തിരുവനന്തപുരത്തും കാസര്‍ക്കോടും രണ്ടാമത്

ബിജെപിക്കു മുന്നേറ്റം, സുരേന്ദ്രന്‍ മുന്നില്‍; തിരുവനന്തപുരത്തും കാസര്‍ക്കോടും രണ്ടാമത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപിക്കു മുന്നേറ്റം. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ 682 വോട്ടിനു ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്തും കാസര്‍ക്കോടും ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ ആദ്യ 40 മിനിറ്റില്‍ ബിജെപിയുടെ കുമ്മനം രാജശേഖരനാണ് മുന്നിട്ടുനിന്നിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച് കോണ്‍ഗ്രസിന്റെ ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇതിലാണ് കുമ്മനം മുന്നിട്ടുനിന്നത്. ആദ്യ 40 മിനിറ്റു വരെ 200 വോട്ടുകള്‍ക്ക് കുമ്മനം മുന്നിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട്് ശശി തരൂര്‍ ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. ഇവിടെ എല്‍ഡിഎഫിന്റെ സി ദിവാകരന്‍ മൂന്നാം സ്ഥാനത്താണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT