Kerala

ബിഡിജെഎസ് പങ്കെടുക്കില്ല; ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം മാറ്റി

ചെങ്ങന്നൂരില്‍ നാളെ ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ നാളെ ചേരാനിരുന്ന എന്‍.ഡി.എ ആലപ്പുഴ ജില്ലാ കമ്മറ്റി യോഗം മാറ്റിവെച്ചു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ഡി.ജെ.എസ് അറിയിച്ചതോടെയാണ് യോഗം മാറ്റിവെച്ചത്.ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കുകയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. 14ന് ആലപ്പുഴയില്‍ ചേരുന്ന ബി.ഡി.ജെ.എസ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.ഡി.എയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് മുന്നണി വിടുന്നതെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വെളിപ്പിടുത്തിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്ന് ബി.ഡി.ജെ.എസ് യോഗത്തില്‍ തീരുമാനിക്കും. സാമൂഹിക നീതിക്ക് വേണ്ടി നില്‍ക്കാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. രണ്ട് വര്‍ഷമായി മുന്നണിക്കൊപ്പമുണ്ടായിട്ടും കാര്യമൊന്നുമില്ല. ഇങ്ങനെ മുന്നോട്ട് പോയിട്ട് പ്രയോജനമില്ല. സാമൂഹ്യനീതിയാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. അത് കിട്ടാത്ത മുന്നണിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ബി.ഡി.ജെ.എസിന് പ്രാതിനിധ്യം ഉണ്ടാവുമെന്നാണ് ഉറപ്പ് തന്നിരുന്നത്. അത് പാലിച്ചില്ല. ബി.ഡി.ജെ.എസ് വിടുന്നതോടെ ബി.ജെ.പി കേരളത്തില്‍ ഒന്നുമല്ലാതാവും. ബി.ജെ.പിയെ ശക്തമായി നേരിടും. തുഷാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT