Kerala

ബിനോയിയുടെ കുടുംബത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പരാതിയുമായി ഭാര്യ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബിനോയിയുടെ ഭാര്യ ഡോ. അഖിലയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ബിനോയ് കോടിയേരിയുടെ കുടുംബത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബിനോയിയുടെ ഭാര്യ ഡോ. അഖിലയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. ബിനോയിക്കെതിരെ ബീഹാര്‍ യുവതി ലൈംഗിക പീഡന പരാതി നല്‍കിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. 

ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസില്‍ ഡിഎന്‍എ പരിശോധന അനിവാര്യമെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും ബിനോയിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിന്‍ഡെ പറഞ്ഞു.

ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പ്രതി രാജ്യം വിടാതിരിക്കാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറി. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റുചെയ്യില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ചാല്‍ പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുവാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ബിനോയ് ഇപ്പോഴും കേരളത്തില്‍തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഉന്നത രാഷ്ട്രീയസാമ്പത്തിക സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും പൂര്‍ണമായും അടയ്ക്കാനാണ് പൊലീസിന്റെ നീക്കം. കേരളത്തിലെ നാലിടത്തുള്‍പ്പടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയി കോടിയേരിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൈമാറി കഴിഞ്ഞു.164 വകുപ്പ് പ്രകാരം പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വനിതാ മജിസ്ട്രറ്റിനു മുമ്പില്‍ അടുത്ത ആഴ്ച തുടക്കത്തില്‍തന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ബിനോയിയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായതിനുശേഷം പുറത്തു വന്ന തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT