Kerala

ബിനോയ് കോടിയേരിക്ക് എതിരെയുള്ള പരാതി സിപിഎം അന്വേഷിക്കട്ടേ; മുന്നണിക്ക് തിരിച്ചടിയല്ലെന്ന് കാനം

കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ സിപിഎം അന്വേഷിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിയുണ്ടെങ്കില്‍ സിപിഎം അന്വേഷിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ആരോപണം അവര്‍ തന്നെ അന്വേഷിക്കും. ഇത് മുന്നണിക്ക് ഒരു തിരിച്ചടിയുമല്ല, പ്രതിച്ഛായാ പ്രശ്‌നവുമല്ല.എല്‍ഡിഎഫ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോക്ക് പോവും, കാനം തൃശൂരില്‍ പറഞ്ഞു. 

ദുബൈയിലെ ട്രാവല്‍ കമ്പനിയില്‍ നിന്ന് 13കോടി ബിനോയ് കോടിയേരി തട്ടിയെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച പരാതി. എന്നാല്‍ മകനെതിരെ കേസൊന്നും ഇല്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേസ് ഒതുക്കി തീര്‍ക്കാന്‍ ദുബൈ കമ്പനി പ്രതിനിധിയുമായി സിപിഎം നേതാക്കള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നതായും വാര്‍ത്തകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ; അറസ്റ്റ് രേഖപ്പെടുത്തി, ടിജി മോഹൻദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

​ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നുതിന്നു

കര്‍ക്കടക വാവ്: സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

അർജുൻ ആയങ്കി കണ്ണൂരിൽ ബുധനാഴ്ച എത്തി; സഹായിച്ചവർക്കായി തിരച്ചിൽ; കാപ്പ ചുമത്തും

പ്ലസ് വണ്‍: സ്‌കൂള്‍, വിഷയ മാറ്റം, പ്രവേശനം ഇന്നും നാളെയും