Kerala

ബിനോയ്‌ക്കെതിരായ കേസ് തീര്‍ന്നതിനു പിന്നാലെ ബിനീഷ് കോടിയേരി ദുബൈയില്‍

ബിനോയ്‌ക്കെതിരായ കേസ് തീര്‍ന്നതിനു പിന്നാലെ ബിനീഷ് കോടിയേരി ദുബൈയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന്‍ ബിനോയിക്കെതിരെയുള്ള ചെക്ക് കേസ് ഒത്തുതീര്‍പ്പായതിനു പിന്നാലെ, വായ്പ തിരിച്ചടയ്ക്കാത്തതിനു കേസില്‍പ്പെട്ടിരുന്ന രണ്ടാമത്തെ മകന്‍ ബിനീഷും ദുബായിലെത്തി. ഫെയ്‌സ്ബുക്ക് ലൈവിലൂടെ ബിനീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

ബിനോയ്‌ക്കെതിരെയുള്ള കേസ് ഒത്തുതീര്‍ന്നതായി കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ വന്നത്. സാംബാ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍നിന്നെടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന കേസാണ് ബിനീഷിനെതിരെയുള്ളത്. ഡിസംബര്‍ പത്തിനു ദുബായ് കോടതി ബിനീഷിനു രണ്ടുമാസം തടവുശിക്ഷ വിധിച്ചിരുന്നു. ബര്‍ദുബായ് പൊലീസ് സ്‌റ്റേഷനില്‍ 2015 ഓഗസ്റ്റ് ആറിനു റജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു വിധി. പൊലീസ് പട്ടികയില്‍ 'പിടികിട്ടാപ്പുള്ളി'യായി മാറിയതോടെ യുഎഇയിലെത്തിയാല്‍ അറസ്റ്റിലാകുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍, യുഎഇ നിയമപ്രകാരം ഇത്തരം കേസുകളില്‍ ശിക്ഷ വിധിച്ചുകഴിഞ്ഞാലും, കേസില്‍ ഉള്‍പ്പെട്ട തുക വാദിക്കു നല്‍കി ഒത്തുതീര്‍പ്പിലാക്കാന്‍ വ്യവസ്ഥയുണ്ട്. യുഎഇയില്‍ എത്തും മുന്‍പു തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.

ബുര്‍ജ് ഖലീഫയ്ക്കു സമീപത്തുന്ന് 'ഫെയ്‌സ്ബുക് ലൈവ്' നടത്തിയാണ് താന്‍ ദുബൈയില്‍ എത്തിയതായി ബിനീഷ്അറിയിച്ചത്. സഖാക്കളും സുഹൃത്തുക്കളും അഭ്യര്‍ഥിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബിനീഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്