Kerala

ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പൂര്‍ണ സൗജന്യം; ലോക്ക്ഡൗണില്‍ വയോജനങ്ങള്‍ക്കും രോഗികള്‍ക്കും ഷീ ടാക്‌സിയില്‍ പോകാം

ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ ഷീ ടാക്‌സി സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഞായറാഴ്ച മുതല്‍ ഷീ ടാക്‌സി സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയ്‌മെന്റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്‌സി സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്‌സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ഷീ ടാക്‌സി സേവനം ആവശ്യമുള്ളവര്‍ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് 7306701200, 7306701400 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈല്‍ നമ്പരിലേക്ക് വാട്‌സാപ്പ് മുഖേന അയച്ചു കൊടുക്കേണ്ടതാണ്.

ബിപിഎല്‍. കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും ഈ സേവനം ലഭ്യമാക്കുക. മറ്റുള്ളവരില്‍ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കില്‍ നിന്നും പകുതി ഈടാക്കുന്നതാണ്. അതേസമയം എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്‍കുന്നതാണ്. സൗജന്യ സേവനം നല്‍കുന്നതിലൂടെ ഷീ ടാക്‌സി െ്രെഡവര്‍മാര്‍ക്കുണ്ടാകുന്ന ചെലവ് ജെന്‍ഡര്‍ പാര്‍ക്കും, ഗ്ലോബല്‍ ട്രാക്‌സും (കോള്‍ സെന്റര്‍), ഷീടാക്‌സി െ്രെഡവര്‍മാരും ചേര്‍ന്നാകും വഹിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഷീ ടാക്‌സി െ്രെഡവര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുകള്‍ തിരുവനന്തപുരം നിംസ് ആശുപത്രി നല്‍കുന്നതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT