Kerala

ബിരിയാണിക്കും ചില്ലി ചിക്കനും 10 രൂപ വീതം കൂടും ; പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങളും കൈപൊള്ളും ; പുതുക്കിയ വില ഇപ്രകാരം

തടവുകാര്‍ ഉല്‍പാദിപ്പിക്കുന്ന ഇഡ്ഢലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് ജനുവരി 1  മുതല്‍ വില കൂടുമെന്ന് ജയില്‍ വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൊതു വിപണിയില്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് ജയില്‍ വിഭവങ്ങളെയായിരുന്നു. പോക്കറ്റിന് കോട്ടം തട്ടാത്ത തരത്തിലുള്ള വിലയും മികച്ച ഭക്ഷണ പദാര്‍ത്ഥങ്ങളുമാണ് സാധാരണക്കാരുടെ ഇഷ്ടഭക്ഷണമാക്കി ജയില്‍ വിഭവങ്ങളെ മാറ്റിയത്. എന്നാല്‍ പുതുവര്‍ഷത്തില്‍ ജയില്‍ വിഭവങ്ങളുടെ വിലയും ഉയരുകയാണ്.

ജയിലില്‍ തടവുകാര്‍ ഉല്‍പാദിപ്പിക്കുന്ന ഇഡ്ഢലി മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് നാളെ (ജനുവരി 1) മുതല്‍ വില കൂടുമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ് അറിയിച്ചു.  അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന മൂലമാണ് വില വര്‍ധിപ്പിക്കുന്നതെന്ന് കാണിച്ച് ഋഷിരാജ് സിങ് ഉത്തരവിറക്കി.

ബിരിയാണിക്ക് 10 രൂപയാണ് കൂട്ടിയത്. കായ വറുത്തതിന്റെ വില പ്രാദേശിക ലഭ്യതയ്ക്കനുസരിച്ചു ജയിലുകള്‍ക്കു തീരുമാനിക്കാം. അതേസമയം ഏറ്റവുമധികം ആവശ്യക്കാരുള്ള ചപ്പാത്തി (20 രൂപ), വെജിറ്റബിള്‍ ബിരിയാണി (40 രൂപ) എന്നിവയ്ക്ക് വില വര്‍ധനയില്ല. മറ്റുള്ളവയുടെയെല്ലാം വില ഏകീകരിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് വില വര്‍ധനയ്ക്ക് അനുമതി തേടി ജയില്‍ വകുപ്പിനെ സമീപിച്ചത്.

ഇനം, പുതിയ വില, പഴയ വില എന്ന ക്രമത്തില്‍ ചുവടെ :

ചിക്കന്‍ ബിരിയാണി - 70 (60)
ചിക്കന്‍ കറി - 30 (25)
ചില്ലി ചിക്കന്‍ - 50 (40)
കപ്പയും ബീഫും - 70 (60)
മുട്ടക്കറി - 20 (15)
ഇഡ്ഡലി - 3 (2)
ബ്രഡ് - 25 (22)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT