Kerala

'ബെവ് ക്യു'; ആപ്ലിക്കേഷന്റെ പേരായി; ജിപിഎസ് സൗകര്യം,ഏറ്റവും അടുത്ത ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം വാങ്ങാം

ആപ്ലിക്കേഷന്‍ തയ്യാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യാനായി നല്‍കിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മദ്യ വിതരണത്തിനായി ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ആപ്ലിക്കേഷന്റെ പേര് പുറത്തുവന്നു. ബെവ് ക്യു (Bev Q) എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. ആപ്ലിക്കേഷന്‍ തയ്യാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ അപ്‌ഡേറ്റ് ചെയ്യാനായി നല്‍കിയിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

ആപ്ലിക്കേഷനില്‍ ജിപിഎസ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാം. 

ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതാത് കേന്ദ്രങ്ങളിലെത്തിയാല്‍ മദ്യം ലഭിക്കും. ഒരാള്‍ക്ക് പരമാവധി 3 ലീറ്റര്‍ വരെ മദ്യമാണ് ലഭിക്കുക. ബാറുകളില്‍നിന്നടക്കം സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വാങ്ങാനെത്തുന്നവര്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബാറിലിരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല. ഭക്ഷണം പാഴ്‌സലായി വാങ്ങാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും