Kerala

ബൈക്കോടിക്കുന്നതിനിടെ ഉറങ്ങി; യുവാക്കൾ കോഴിക്കോട് കനോലി കനാലിൽ വീണു 

ഏകദേശം പത്തടിയോളം താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് ഇവർ വീണത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബൈക്കോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതിനെ തുടർന്ന് യുവാക്കൾ കനോലി കനാലിൽ വീണു. നിസാർ, മൻസൂർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിസാറാണ് ബൈക്കോടിച്ചിരുന്നത്. രാത്രി 12.10-ഓടെ കാരപ്പറമ്പിലാണ് അപകടം നടന്നത്.  ഏകദേശം പത്തടിയോളം താഴ്ചയുണ്ടായിരുന്ന ഭാഗത്താണ് ഇവർ വീണത്. 

ബീച്ച് അഗ്നി രക്ഷാസ്റ്റേഷനിലെ ഫയർമാൻമാരെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. എൻ. രമേശൻ, ബിജു പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് ഫയർമാൻമാർ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു. യുവാക്കളെ ഉടൻതന്നെ അടുത്തുള്ള ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും നിസാര പരിക്കുകൾ മാത്രമാണെന്നാണ് ലഭിക്കുന്ന വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി