Kerala

ബോട്ടില്‍ കപ്പലിടിച്ച സംഭവത്തില്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊച്ചി കോസ്റ്റല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ക്യാപ്റ്റനടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. കൊച്ചി കോസ്റ്റല്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെക്കന്‍ഡ് ഓഫീസര്‍ സീമാന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. 

ജൂണ്‍ 11നാണ് സംഭവം നടന്നത്. കൊച്ചി തീരത്തുനിന്നും മീന്‍പിടിക്കാന്‍ പോയ ബോട്ടില്‍ വിദേശചരക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു. രണ്ട് മത്സ്യതൊഴിലാളികള്‍ മരിക്കുകയും ചെയ്തിരുന്നു. വൊയേജ് ഡാറ്റ റെക്കോഡര്‍, ലോഗ് ബുക്ക്, ബെല്‍ബുക്ക്, ജിപിഎസ് ചാര്‍ട്ട്, ജിപിഎസ് ലോഗ്ബുക്ക്, ജിപിഎസ് ചാര്‍ട്ട്, നാവിഗേഷന്‍ ചാര്‍ട്ട്് എന്നിവയും ആംബര്‍ എല്‍ ചരക്കുകപ്പലില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കപ്പല്‍ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫീസറാണെന്ന് കപ്പലിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT