Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്:നിര്‍ണായക വിവരം ലഭിച്ചു; ലീനയെ വീണ്ടും ചോദ്യം ചെയ്യും;  രവി പൂജാരിയുടെ സഹായി കൊച്ചിയില്‍ തന്നെയെന്ന് അന്വേഷണസംഘം 

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്:നിര്‍ണായക വിവരം ലഭിച്ചു- ലീനയെ വീണ്ടും ചോദ്യം ചെയ്യും -  രവി പൂജാരിയുടെ സഹായി കൊച്ചിയില്‍ തന്നെയെന്ന് അന്വേഷണസംഘം 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പുണ്ടായ സംഭവത്തില്‍ ഉടമയും നടിയുമായി ലീന മരിയ പോളിന്റെയും സുഹൃത്ത് സുകേഷ് ചന്ദ്രശേഖറിന്റെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചതായി സൂചന.  കേസ് അന്വേഷിക്കുന്ന സംഘം ബംഗളൂരു, മംഗളുരു എന്നിവിടങ്ങളിലെ നടത്തിയ അന്വേഷണത്തിലാണിത്. മൊഴിയിലെ അവ്യക്ത നീക്കാനും അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനുമായി ലീനയുടെ മൊഴി വീണ്ടുമെടുക്കും. അജ്ഞാത കേന്ദ്രത്തില്‍ ചികിത്സയിലാണ് നടി

ലീന മരിയയും സുകേഷ് ചന്ദ്രശേഖറും നേരത്തെ കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഒരു മാസത്തോളം താമസിച്ചിരുന്നു. ഇവരെ സന്ദര്‍ശിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സന്ദര്‍ശകരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു.ചികിത്സയ്‌ക്കെന്ന പേരിലാണ് സുകേഷ് മുറിയെടുത്തത്.

അതേസമയം സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നടിയെ വിളിച്ചത് ആരാണെന്ന് സ്ഥിരീകരിക്കാന്‍ പോലും ്അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. ആരോപണ വിധേയനായ രവി പൂജാരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ പൊലിസിന്റ സഹായം തേടിയിട്ടുണ്ട്. രവി പൂജാരിയെ സഹായിക്കുന്ന ആരോ കൊച്ചിയിലുണ്ടെന്ന് വ്യക്തമായതിനാല്‍ അതിലേക്ക് എത്താനാണ് പൊലീസിന്റെ നീക്കം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

SCROLL FOR NEXT