Kerala

ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ ; പ്രതിപക്ഷ നേതാവിന്റെ കത്ത് തള്ളി

അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ബ്രൂവറി വിവാദത്തില്‍ അന്വേഷണം വേണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഗവര്‍ണര്‍ തള്ളി. അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. ബ്രൂവറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മൂന്നു തവണ ഗവര്‍ണറെ കണ്ടിരുന്നു. 

സംസ്ഥാനത്ത് മൂന്ന് പുതിയ ബ്രൂവറികളും ഒരു ഡിസ്റ്റിലറിക്കും അനുമതി നല്‍കിയ എക്‌സൈസ് വകുപ്പിന്റെ തീരുമാനമാണ് വിവാദമായത്. ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നതായി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സംഭവം വിവാദമായതോടെ വിഷയം മു്‌നണിയില്‍ ചര്‍ച്ച ചെയ്യാത്തത്ില്‍ സിപിഐയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

തുടര്‍ന്ന് സര്‍ക്കാര്‍ ബ്രൂവറി അനുമതി റദ്ദാക്കുകയായിരുന്നു. കേരളം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്നും അതിനാലാണ് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കാനുള്ള തീരുമാനം റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുകമറ സൃഷ്ടിക്കാനും ജനത്തിനു തെറ്റിദ്ധാരണ ഉണ്ടാക്കാനുമാണു പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനാലാണ് അംഗീകാരം റദ്ദാക്കുന്നത്. പുതിയ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ അനുവദിക്കാനുള്ള നടപടികള്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'