Kerala

ഭക്ഷ്യധാന്യക്കിറ്റ് ഇഷ്ടമുള്ള റേഷൻകടയിൽനിന്ന് വാങ്ങാം; വിതരണം ഇന്നും നാളെയും 

മെയ് 25 മുതൽ തിരഞ്ഞെടുത്ത സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങളിൽനിന്നു കിറ്റ് വാങ്ങാൻ സൗകര്യമുണ്ടാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഷ്ടമുള്ള റേഷൻകടകളിൽനിന്ന് ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാനാ​ഗ്രഹിക്കുന്നവർക്ക് ഇന്നുമുതൽ കിറ്റ് നൽകും. ഈമാസം 21 വരെ ഇവർക്ക് റേഷൻ കടകളിൽ നിന്ന്  കിറ്റ് വാങ്ങാം. താമസിക്കുന്ന സ്ഥലത്തെ വാർഡ് കൗൺസിലറുടെ സത്യവാങ്മൂലം നൽകിയവർക്കാണ് അർഹത. 

പുതിയ കാർഡ് ലഭിച്ചവർക്കും റേഷനും പലവ്യഞ്ജന കിറ്റും നാളെ ലഭിക്കും. തടസ്സമുണ്ടായാൽ ഇവർക്ക് റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള താലൂക്ക് സപ്ലൈ ഓഫീസറുടെയോ റേഷനിങ് ഇൻസ്പെക്ടറുടെയോ ഔദ്യോഗിക ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അടുത്ത തിങ്കളാഴ്ച്ച (മെയ് 25) മുതൽ തിരഞ്ഞെടുത്ത സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങളിൽനിന്നു കിറ്റ് വാങ്ങാൻ സൗകര്യമുണ്ടാകും. ഇതിനായി റേഷൻകാർഡ് കൈയിൽ കരുതണം. ഇതുവ‌രെ കിറ്റ് എത്തിയിട്ടില്ലാത്ത റേഷൻകടകളിലെ കാർഡ് ഉടമകൾക്ക് സപ്ലൈകോ വഴിയാകും വിതരണമെന്നാണു സൂചന.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നാളെമുതൽ തുടങ്ങും. മഞ്ഞ, പിങ്ക് കാർഡുടമകൾക്കാണ് സൗജന്യ റേഷൻ. കാർഡിലെ ഓരോ അംഗങ്ങൾക്കും അഞ്ചുകിലോവീതം ഭക്ഷ്യധാന്യമാണു നൽകുക. കൂടാതെ ഒരുകിലോ പയറോ കടലയോ ലഭിക്കും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

SCROLL FOR NEXT