Kerala

ഭാഗ്യദേവത തുണച്ചു; ദുബൈ ഡ്യൂട്ടിഫ്രീയുടെ 7 കോടി രൂപ മലയാളിക്കും കൂട്ടുകാര്‍ക്കും

സ്ഥിരമായി ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നുവെന്നും ഒടുവില്‍ ഭാഗ്യം തുണച്ചതില്‍ സന്തോഷമുണ്ടെന്നും  സുബൈര്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

 ദുബൈ:  ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പില്‍ മലയാളിക്കും കൂട്ടുകാര്‍ക്കും ഭാഗ്യദേവതയുടെ ബംപര്‍ സമ്മാനം. ഏഴ് കോടി രൂപയാണ് (10 ലക്ഷം ഡോളര്‍) കൊല്ലം സ്വദേശിയായ നൗഷാദ് സുബൈറിനും സംഘത്തിനും സമ്മാനമായി ലഭിക്കുക. 

 ദുബൈയിലെ കെമിക്കല്‍ കമ്പനിയായ റെഡ ഗ്രൂപ്പില്‍ ലോജിസ്റ്റിക്‌സ് മാനേജരാണ് നൗഷാദ്. തുല്യമായി പണമിട്ടാണ് കൂട്ടുകാര്‍ചേര്‍ന്ന് ടിക്കറ്റെടുത്തത്. മലപ്പുറം സ്വദേശികളായ സുരേഷ് രഘു, പ്രദീപ്, കോട്ടയം സ്വദേശികളായ നാസര്‍, ഷബീര്‍, പത്തനംതിട്ട സ്വദേശി ചാര്‍ലി എന്നിവരാണ് സമ്മാനം പങ്കിട്ടെടുക്കുന്ന കൂട്ടുകാര്‍. 

 സ്ഥിരമായി ദുബൈ ഡ്യൂട്ടിഫ്രീയുടെ നറുക്കെടുപ്പില്‍ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നുവെന്നും ഒടുവില്‍ ഭാഗ്യം തുണച്ചതില്‍ സന്തോഷമുണ്ടെന്നും  സുബൈര്‍ പറയുന്നു. 20 വര്‍ഷമായി പ്രവാസിയായ സുബൈര്‍ ഡ്യൂട്ടിഫ്രീയുടെ ഒന്നാം സമ്മാനം നേടുന്ന 137 ആമത്തെ ഇന്ത്യാക്കാരനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്