Kerala

ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ ബാറില്‍ പോയി മദ്യപിച്ചു; ആശുപത്രിയിലെത്തി കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ പോകണമെന്ന് ബഹളം, പിന്നീട് സംഭവിച്ചത്

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്ന് ബഹളംവെച്ച ഭര്‍ത്താവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ച്ചയ്ക്ക് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്ന് ബഹളംവെച്ച ഭര്‍ത്താവ് അറസ്റ്റില്‍. അടിമാലിയിലാണ് സംഭവം. ഭാര്യ പ്രസവിച്ചതിന്റെ സന്തോഷത്തിന് അടുത്തുള്ള ബാറില്‍ പോയി കൂട്ടുകാരനോടൊപ്പം മദ്യപിച്ച് എത്തിയ ശേഷമായിരുന്നു ആശുപത്രിയില്‍  ഭര്‍ത്താവിന്റെ ആഹ്ലാദപ്രകടനം. മൂന്നാര്‍ ചെണ്ടുവര സ്വദേശി നവീന്‍ തോമസ്, സുഹൃത്ത് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന സെല്‍വം എന്നിവരാണ് ബഹളമുണ്ടാക്കിയത്.

യുവാവിന്റെ ആവശ്യം ആദ്യം കേട്ടപ്പോള്‍ തമാശയാണെന്നാണ് ഡോക്ടര്‍മാര്‍ വിചാരിച്ചത്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത ലേബര്‍ റൂമില്‍ മദ്യലഹരിയില്‍ കയറുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതോടെ പൊലീസിനെ വിളിക്കേണ്ടി വന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഇവരെ അടിമാലി കോടതി റിമാന്‍ഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന