Kerala

ഭാര്യമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ സ്വയം കഴുത്ത് അറുത്തു; ചേര്‍ത്തലയില്‍ ബംഗാള്‍ സ്വദേശി മരിച്ചു

ബംഗാള്‍ സ്വദേശി ഹേമന്തോ റോയ് ബാഗ്ദി ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ചേര്‍ത്തല പൂച്ചാക്കലില്‍ അന്വസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍. ബംഗാള്‍ സ്വദേശി ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഭാര്യമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് കൂടെ താമസിച്ചിരുന്നവര്‍ പൊലീസിനെ അറിയിച്ചത്. 

നിലവിളി കേട്ട് ഇവരെത്തിയപ്പോഴേക്കും ചോരയില്‍ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടന്‍ തന്നെ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂച്ചാക്കല്‍ പാണാവള്ളിയിലുള്ള സലിം എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാള്‍. 

രണ്ട് മാസമേ ആയിട്ടുള്ളു ഇയാള്‍ ചേര്‍ത്തലയില്‍ ജോലിക്കായി എത്തിയിട്ട്. ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു ഹേമന്തോ റോയിയെന്ന് ഒപ്പം താമസിക്കുന്ന സുഹൃത്തുക്കള്‍ പൊലീസിനെ അറിയിച്ചു. സംഭവം അറിഞ്ഞ് ചേര്‍ത്തല ഡി വൈ എസ് പി എ.ജെ.ലാല്‍, കുത്തിയതോട് സി ഐ സജീവ് എന്നിവര്‍ സ്ഥലത്ത് എത്തി. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT