Kerala

'ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കും'; ആദ്യ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി

വിവാദമുണ്ടായതിന് ശേഷമുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ആദ്യ പ്രതികരണമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ പശ്‌നങ്ങള്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകുമെന്നും ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടായതിന് ശേഷമുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ആദ്യ പ്രതികരണമാണിത്. 

ആലഞ്ചേരിക്കെതിരേ പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. ഇന്ന് വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടന ആലഞ്ചേരിക്ക് നേരെ രൂക്ഷ വിമര്‍ശനങ്ങളുമായി പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും രണ്ട് വൈദികരുടേയും രഹസ്യ ഇടപാടാണ് ഭൂമിവില്‍പ്പനയെന്ന് ഇതില്‍ ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT