Kerala

മംഗളൂരുവില്‍ നിന്ന് അമൃതയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

കാസര്‍കോട് സ്വദേശികളായ സാനിയ മിസ്ത്താഹ് ദമ്പതിമാരുടെ പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവാഴ്ച വൈകുന്നേരം നാലരയോടെയാണ് അമൃതയിലെത്തിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. രാവിലെ ഒന്‍പതോടെ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലിനാണ് പൂര്‍ത്തിയായത്. കാര്‍ഡിയോ  പള്‍മണറി ബൈപ്പാസിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. 

ഇതിലൂടെ ഹൃദയവാല്‍വിന്റെ സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. 

കാസര്‍കോട് സ്വദേശികളായ സാനിയ മിസ്ത്താഹ് ദമ്പതിമാരുടെ പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവാഴ്ച വൈകുന്നേരം നാലരയോടെയാണ് അമൃതയിലെത്തിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരും വഴി ആരോഗ്യമന്ത്രി കെകെ ശൈലജ ഇടപെട്ടാണ് അമൃതാ ആശുപത്രിയില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കിയത്. സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT