Kerala

മഅദനി തലശേരിയിലെത്തി; വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മതേതരപക്ഷത്തെ പിന്തുണയ്ക്കും

തനിക്ക് നീതി ലഭിക്കുന്നതിനായി കേരളത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇടപെടല്‍ ആശ്വാസം നല്‍കുന്നതാണ്‌

സമകാലിക മലയാളം ഡെസ്ക്

തലശേരി: മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി തലശേരിയിലെത്തി. തലശേരി ടൗണ്‍ ഹാളിലാണ് മഅദനിയുടെ മൂത്തമകന്‍ ഉമ്മര്‍ മുഖ്താറിന്റെ വിവാഹം. 

തനിക്ക് നീതി ലഭിക്കുന്നതിനായി കേരളത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഇടപെടല്‍ ആശ്വാസം നല്‍കുന്നതാണെന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരു വാര്‍ത്താ ചാനലിനോട് മഅദനി പ്രതികരിച്ചു. സ്വന്തമായി നിലപാടില്ലാത്ത വ്യക്തിയാണ് കര്‍ണാടക മുഖ്യമന്ത്രി. വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മതേതരപക്ഷത്തെ പിന്തുണയ്ക്കുമെന്നും മഅദനി പറഞ്ഞു. മഅദനിയുടെ വരവിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് തലശേരിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് നഗരത്തില്ഡ സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. ഈ മാസം 19 വരെ മഅദനിക്ക് കേരളത്തില്‍ കഴിയാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT