പ്രതീകാത്മക ചിത്രം 
Kerala

'മകന് പിന്നാലെ മകളോടും ക്രൂരത'; പത്തുവയസ്സുകാരിക്ക് ക്രൂരമര്‍ദനം, നെറ്റിയില്‍ ആഴത്തില്‍ മുറിവ്

തൊടുപുഴ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തൊടുപുഴ സംഭവത്തിന് പിന്നാലെ നാടിനെ നടുക്കി എടപ്പാളില്‍ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു. 

ആക്രിസാധനം പെറുക്കുന്നതിനിടെ രാവിലെ പത്തുമണിയോടെയാണ് സംഭവം. എടപ്പാള്‍ ആശുപത്രിക്ക് സമീപം ഒരു കെട്ടിടത്തില്‍ നിന്നും ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് ബാലികയ്ക്ക് ക്രൂരമര്‍ദനമേറ്റത്. മര്‍ദനത്തില്‍ നെറ്റിയില്‍ ആഴത്തിലുളള മുറിവുണ്ട്. നെറ്റിയില്‍ നിന്നും ചോരയൊലിക്കുന്ന തരത്തിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ.

ആക്രിസാധനം പെറുക്കുന്നത് തടയാന്‍ ശ്രമിച്ചയാളാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.ചാക്കു കൊണ്ട് മറച്ച ഒരു വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചത്. ഈ കുട്ടിയൊടൊപ്പം അമ്മയും സഹോദരിയുമുണ്ടായിരുന്നു. അമ്മയക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇവര്‍ പരിസരത്ത് നിന്ന് ആക്രിസാധനം പെറുക്കുകയായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്തയാള്‍ മര്‍ദിക്കുകയായിരുന്നു.കുട്ടിയുടെയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രദേശവാസിയാണെന്ന് പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

പിന്നിലെ ബോ​ഗിക്ക് സമീപം പുക; ധൻബാദ് എക്സ്പ്രസ് പിടിച്ചിട്ടു

SCROLL FOR NEXT