പ്രതീകാത്മകചിത്രം 
Kerala

മകന്‍ ഓടിച്ച ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പിടിച്ചു; തെറിച്ചു വീണ അമ്മയ്ക്ക് ഗുരുതര പരിക്ക്

കൈലാസപ്പാറയില്‍ മകന്‍ ഓടിച്ചിരുന്ന സ്വകാര്യ ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ച് അമ്മയ്ക്ക് പരിക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം: കൈലാസപ്പാറയില്‍ മകന്‍ ഓടിച്ചിരുന്ന സ്വകാര്യ ബസില്‍ അച്ഛന്‍ ഓടിച്ച ജീപ്പ് ഇടിച്ച് അമ്മയ്ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്കു തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതമായി പരിക്കേറ്റു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

മുരിക്കുംതൊട്ടി സ്വദേശി ഓടിച്ചിരുന്ന സ്വകാര്യ ബസിലാണ്  ജീപ്പ് ഇടിച്ചത്.  കട്ടപ്പനയില്‍ നിന്നും മടങ്ങി വരികയായിരുന്നു ജീപ്പ് യാത്രികര്‍. രാജാക്കാട് നിന്നും നെടുങ്കണ്ടത്തിനു പോകുകയായിരുന്നു ബസ്. സംഭവത്തില്‍ കേസുകളൊന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്