Kerala

മകന്റെ മൂന്നാം ജന്‍മദിനത്തില്‍ അച്ഛനെ കോവിഡ് കവര്‍ന്നെടുത്തു; യുകെയില്‍ ഒരു മലയാളി കൂടി മരിച്ചു

കോവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു.കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിന്റോ ജോര്‍ജാണ്(36) കോവിഡ് 19 ബാധിച്ച് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു.കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിന്റോ ജോര്‍ജാണ്(36) കോവിഡ് 19 ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 സ്ഥിരീകരിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സിന്റോയും കുടുംബവും കഴിഞ്ഞ പത്തുവര്‍ഷമായി യുകെയിലാണ് താമസം. 

ഭാര്യ നിമി, തൃശൂര്‍ ചാലക്കുടി മേലൂര്‍ സ്വദേശിനിയാണ്. മക്കള്‍ എലേന, എഡ്വേര്‍ഡ്, എല്‍മിയ. മകന്‍ എഡ്വേര്‍ഡിന്റെ മൂന്നാം ജന്മദിനത്തിലാണ് സിന്റോയുടെ മരണം. എട്ടു വര്‍ഷത്തിന് മുമ്പാണ് സിന്റോയും നിമിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പോയതിന് ശേഷം നാട്ടിലേക്ക് വന്നിരുന്നില്ല.

ലണ്ടനില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയ കൊട്ടാരക്കര സ്വദേശിനി ഇന്ദിരാ ഭാരതി എന്ന സ്ത്രീ ഇന്നലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. മുട്ടറ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട.അധ്യാപികയാണ്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഒരുമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

യു കെയില്‍ ഇപ്പോള്‍ മൂന്നു മലയാളികളാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇന്നലെ അയര്‍ലന്‍ഡിലും കോവിഡ് 19 ബാധിച്ച് ഒരു മലയാളി നഴ്‌സ് മരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന്‍ കൊമ്പത്തി'നെക്കുറിച്ച് സോണിയ

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍