Kerala

മകന്റെ വിവാഹത്തിന് ഇനി ആര്‍ഭാടങ്ങളില്ല; കരുതിവെച്ച് അഞ്ച് ലക്ഷം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി എംഎല്‍എ

കന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ്‌ എംഎല്‍എ ജയിംസ് മാത്യു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ്‌ എംഎല്‍എ ജയിംസ് മാത്യു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എംഎല്‍എയുടെ ഭാര്യ എന്‍ സുകന്യ തുക മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. സുകന്യയുടെ മാതാപിതാക്കളായ ടി രാധാമണി, ടി.നാരായണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ലളിതമായ ചടങ്ങോടെ ആഗസ്റ്റ് 24 നാണ് മകന്‍ സന്ദീപിന്റെ വിവാഹം. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് ജയിംസ് മാത്യു എംഎല്‍എയുടെ മകളുടെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT