Kerala

മകൻ മുറിയിൽ മരിച്ചു കിടക്കുന്നതറിയാതെ അമ്മ മൂന്നുദിവസം വീട്ടിൽ കഴിഞ്ഞു

ജോബി ഭക്ഷണം കഴിഞ്ഞ ശേഷം കിടക്കുകയാണെന്നാണ് ലീലാമ്മ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : മകൻ മുറിയിൽ മരിച്ചു കിടക്കുന്നതറിയാതെ അമ്മ വീടിനുള്ളിൽ മൂന്നുദിവസം കഴിഞ്ഞു. പത്തനംതിട്ട ഇടത്തറയിലാണ് സംഭവം. ഇടത്തറ കൊമ്പനോലി പാലത്തിങ്കൽ റിട്ട. ബിഡിഒ പരേതനായ പി.എ.ജോർജിന്റെ മകൻ ജോബി പി ജോർജിന്റെ (45) മരണമാണ് മാതാവ് ലീലാമ്മ അറിയാതിരുന്നത്. ഇന്നലെ രാവിലെ ലീലാമ്മയുടെ ബന്ധു ലാലി ഇവരെ സന്ദർശിക്കാൻ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. 

ശനിയാഴ്ച വൈകിട്ട് 6 ന് ജോബിയെ റോഡിൽ കണ്ടവരുണ്ട്. ജോബി ഭക്ഷണം കഴിഞ്ഞ ശേഷം കിടക്കുകയാണെന്നാണ് ലീലാമ്മ പറഞ്ഞത്. സംശയം തോന്നിയ ലാലി മുറിയിൽ നോക്കിയപ്പോൾ  ജോബി മരിച്ചു കിടക്കുന്നതാണു കാണുന്നത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ലീലാമ്മയും ജോബിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായിരുന്ന ജോബി  4 വർഷം മുൻപ് പിതാവു മരിച്ചപ്പോൾ സൗദിയിലെ ജോലി മതിയാക്കി നാട്ടിലേക്കു വന്നതാണ്. ഭർത്താവ് ജോർജിന്റെ മരണശേഷം മുൻ പഞ്ചായത്തംഗം കൂടിയായിരുന്ന ലീലാമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറ‍ഞ്ഞു.  മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT