Kerala

മഞ്ജു വാര്യരുടെ പിന്മാറ്റത്തില്‍ വിവാദം സ്വാഭാവികം; വനിതാ മതിലിനെ പിന്തുണച്ച് മാലാ പാര്‍വതി 

സിപിഎമ്മിന് എതിരെ നില്‍ക്കുന്ന ആളുകളെ ഒരു സംശയദൃഷ്ടിയോടെയാണ് സമൂഹം നോക്കികാണുന്നത്. നേരത്തെ നിലപാട് ഉറപ്പിച്ചിരുന്നവര്‍ അത് മാറ്റുമ്പോള്‍, ആര് പറഞ്ഞിട്ടാണ് പോകുന്നത് എന്നതു പോലുള്ള സംശയങ്ങള്‍ ഉണ്ടാകും

സമകാലിക മലയാളം ഡെസ്ക്

പിണറായി വിജയന്‍ എന്ന ഭരണാധികാരിയെ വ്യക്തിപരമായി വിശ്വാസമുണ്ടെന്നും അതുകൊണ്ടുതന്നെ വനിതാ മതിലിനെ പിന്തുണയ്ക്കുന്നുവെന്നും നടി മാലാ പാര്‍വതി. വനിതാ മതിലിന്റെ നടത്തിപ്പിനെക്കുറിച്ചല്ല മറിച്ച് അത് മുന്നോട്ടുവയ്ക്കുന്ന ഒരു ശ്രമത്തെയാണ് പിന്തുണയ്ക്കുന്നതെന്നും മാലാ പാര്‍വതി സമകാലിക മലയാളത്തോട് പറഞ്ഞു. 

സിപിഎമ്മിന് എതിരെ നില്‍ക്കുന്ന ആളുകളെ ഒരു സംശയദൃഷ്ടിയോടെയാണ് സമൂഹം നോക്കികാണുന്നത്. നേരത്തെ നിലപാട് ഉറപ്പിച്ചിരുന്നവര്‍ അത് മാറ്റുമ്പോള്‍, ആര് പറഞ്ഞിട്ടാണ് പോകുന്നത് എന്നതു പോലുള്ള സംശയങ്ങള്‍ ഉണ്ടാകുമെന്നും മഞ്ജു വാര്യരുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഉണ്ടായ വിവാദം സ്വാഭാവികമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വോട്ടു ബാങ്കല്ല, കേരളത്തില്‍ കലാപമുണ്ടാകാതിരിക്കുകയാണ് പ്രധാനം. കലാപമുണ്ടാക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്ന ഒരു സംഘം ഉണ്ടെന്ന് തിരിച്ചറിവ് ഉള്ളപ്പോള്‍ അവകാശം നേടിയെടുക്കാന്‍ ഈ സമയത്ത് സമ്മര്‍ദ്ധം ചെലുത്തരുത് എന്നും മാലാ പാര്‍വതി പറഞ്ഞു. 'ഭീകരാക്രമണം നടക്കുന്ന ഒരു സ്ഥലത്തേക്ക് കടക്കുന്നതില്‍ നിന്ന് എല്ലാവരെയും തടയുമല്ലോ. അവിടെ നമുക്ക് അവകാശമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ട സമയമല്ല അത്. ആ സമയത്ത് ട്രാന്‍ജെന്‍ഡര്‍ ആണെങ്കിലും ശരി രഹ്ന ഫാത്തിമ ആണെങ്കിലും ശരി അവിടേക്ക് പോകാന്‍ കഴിയില്ല. കാരണം അതൊരു കലാപ ബാധിത സ്ഥലമാണ്. ' അവര്‍ വിശദീകരിച്ചു.

എല്ലാ വശത്തുനിന്നും എതിരഭിപ്രായങ്ങള്‍ ഉള്ളപ്പോഴും പ്രളയം അടക്കമുള്ള വിഷയങ്ങള്‍ തടസ്സമാകുമ്പോഴും പോസിറ്റീവായ നിലപാട് എടുക്കുന്ന മുഖ്യമന്ത്രിക്ക് വനിതാ മതില്‍ സംബന്ധിച്ച് ഒരു വിഷണ്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT