Kerala

മഞ്ജു രണ്ടാം ഭാര്യ, ദിലീപ് മുമ്പും വിവാഹം കഴിച്ചിരുന്നു; നിയമപരമായ വിവാഹ മോചനം നേടിയിട്ടില്ലെന്നും പൊലീസ്‌

നടി മഞ്ജു വാര്യര്‍ ദിലീപിന്റെ രണ്ടാംഭാര്യയായിരുന്നെന്ന് പൊലീസ്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യ.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി മഞ്ജു വാര്യര്‍ ദിലീപിന്റെ രണ്ടാംഭാര്യയായിരുന്നെന്ന് പൊലീസ്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു. 

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. മഞ്ജു വാര്യറുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള രണ്ടാംവിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിന് പിന്നിലെ കാരണങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലെ റജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. അന്ന് മിമിക്രി താരമെന്ന നിലയില്‍ ദിലീപ് പ്രശസ്തനായി നില്‍ക്കുമ്പോഴായിരുന്നു ബന്ധുവായ യുവതിയുമായുള്ള വിവാഹം. ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. പിന്നീട് ദിലീപിന്റെ അടുത്ത ബന്ധുക്കളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതി വിവാഹ ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്നാണ് പൊലീസ് നിഗമനം. ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല.

ഗോപാലകൃഷ്ണന്‍ എന്ന ഔദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. റജിസ്റ്റര്‍ ഓഫിസിലെ രേഖകള്‍ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകള്‍ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് വിവരം.

ആദ്യവിവാഹത്തില്‍നിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ