Kerala

മഠത്തില്‍ വെച്ച് കടന്നുപിടിച്ചു ; ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചു ; വീഡിയോ കോളിലൂടെ അശ്ലീലസംഭാഷണം ; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും കന്യാസ്ത്രീ കോടതിയില്‍ മൊഴി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബലാല്‍സംഗക്കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ്, ബിഷപ്പിനെതിരെ കന്യാസ്ത്രീ കോടതിയില്‍ മൊഴി നല്‍കി. ബലാല്‍സംഗക്കേസിലെ 14-ാം സാക്ഷിയായ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്.

ബിഷപ്പ് മഠത്തില്‍ വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചു. വീഡിയോ കോളിലൂടെ ബിഷപ്പ് അശ്ലീല സംഭാഷണം നടത്തി. ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും കന്യാസ്ത്രീ കോടതിയില്‍ മൊഴി നല്‍കി. 2015 വരെ ജലന്ധറിലും ബീഹാര്‍ രൂപതയ്ക്ക് കീഴിലും ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുള്ള മിഷനറീസ് ഓഫ് ജീസസില്‍ ജോലി നോക്കിയിരുന്ന കന്യാസ്ത്രീയാണ് ഇപ്പോള്‍ ആരോപണമുന്നയിച്ചിട്ടുള്ളത്.

2017 ന് ശേഷം ഒരു പ്രശ്‌നത്തെത്തുടര്‍ന്ന്, കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. കണ്ണൂരിലെ ഒരു മഠത്തില്‍ വെച്ച് പ്രശ്‌നങ്ങല്‍ അന്വേഷിക്കാനെന്ന പേരില്‍ ബിഷപ്പ് എത്തുകയും കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് സാക്ഷിമൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്. സഭാകാര്യങ്ങള്‍ സംസാരിക്കാനെന്ന മട്ടില്‍ തുടങ്ങി അശ്ലീല സംഭാഷണങ്ങളിലേക്ക് ഫോണ്‍വിളി മാറിയിരുന്നു.

ബിഷപ്പ് തന്റെ ശരീരഭാഗങ്ങള്‍ കാണിക്കുകയും, കന്യാസ്ത്രീയോടും ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടതായും സാക്ഷിമൊഴിയില്‍ വ്യക്തമാക്കുന്നു. പക്ഷെ തനിക്ക് എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാന്‍ ധൈര്യമുണ്ടായില്ലെന്നും, അതുകൊണ്ട് സഹിക്കുകയായിരുന്നുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തുന്നു. കുറവിലങ്ങാട് മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷിമൊഴി നല്‍കുന്നതിനിടെയാണ് കന്യാസ്ത്രീ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT