Kerala

മണ്ണു തിന്നല്‍ വിവാദം : എസ് പി ദീപക്കിനെതിരെ സിപിഎം നടപടി ; ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

ഏരിയാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണുവാരി തിന്ന സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിത്തുന്നു എന്ന വാദത്തില്‍ ഉറച്ചുനിന്ന ദിപക്ക് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും എത്തിച്ചേര്‍ന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. വഞ്ചിയൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന എസ് പി ദീപക്കിനെ പേട്ട ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. മണ്ണുതിന്നല്‍ വിവാദത്തില്‍ നേരത്തെ ദീപക്കിനെ ശിശിക്ഷേമസമിതി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും രാജിവെപ്പിച്ചിരുന്നു. സ്ഥാനമൊഴിയാന്‍ ഏതാനും ദിവസം ശേഷിക്കെയാണ് ദീപക്കിനോട് രാജിവെക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

കൈതമുക്കില്‍ കുട്ടികള്‍ വിശപ്പടക്കാനാകാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നു എന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മേയര്‍ കെ ശ്രീകുമാര്‍ വീട് സന്ദര്‍ശിക്കുകയും, കുടുംബത്തിന് താമസിക്കാന്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച ഫ്‌ലാറ്റ് നല്‍കുകയും, കുട്ടികളുടെ അമ്മയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രേഖകള്‍ എടുക്കാനായി പോയ മുറിയില്‍ നിന്ന് കേട്ടത് വെടിയൊച്ച ശബ്ദം; റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള സംഘം; മരണത്തിന് ഉത്തരവാദി 'ഐടി ഉദ്യോഗസ്ഥര്‍'

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി; സംസ്ഥാനത്തിന്റെ റാപിഡ് റെയില്‍ മണ്ടന്‍ പദ്ധതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍', മാജിക്ക് നമ്പറിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം! ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

യുഎഇയിൽ കാഴ്ചകൾ ഇനി പുതിയ ഒടിടിയിൽ, എക്‌സ്‌ക്ലൂസീവ് സീരീസ്, ഒറിജിനൽ ഷോകൾ, 170-ലധികം സിനിമകളുമായി, ദുബൈ+ സ്ട്രീമിങ് പ്ലാറ്റ്‌ഫോം

പ്രസവ ശസ്ത്രക്രിയയിൽ പിഴവ്; ഞരമ്പ് മുറിഞ്ഞ് അണുബാധ; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി

SCROLL FOR NEXT