Kerala

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍;കോണ്‍ഗ്രസില്‍ കലാപം

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. മുസ്ലീം ലീഗിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുവന്നത്.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസ് മുന്നറിയിപ്പ് നല്‍കി. 

സീറ്റ് കേരളാകോണ്‍ഗ്രസിന് നല്‍കരുതെന്ന് സുധീരനും ആവശ്യപ്പെട്ടു. ഇക്കാര്യം ഡല്‍ഹിയിലുള്ള സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു. 

കെ.എം.മാണി ഇപ്പോള്‍ യു.ഡി. എഫിലെ ഘടകകക്ഷി അല്ലെന്നും അങ്ങനെയുള്ള കക്ഷിക്ക് സീറ്റ് നല്‍കേണ്ട ആവശ്യം എന്താണെന്നും സുധീരന്‍ ചോദിച്ചു. സീറ്റ് നല്‍കിയാല്‍ തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എന്ത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുകയെന്ന് പറയാന്‍ കഴിയില്ലെന്നും സുധീരന്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

'എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലായ്പ്പോഴും താങ്ങും തണലുമായിരുന്നു'; അജിത്തിന്റെ അമ്മയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വിജയ്

'ലാലേട്ടനെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല, അവന്മാരുടെ കാല് തല്ലിയൊടിക്കും'; പൊട്ടിത്തെറിച്ച് പെപ്പെ

SCROLL FOR NEXT