Kerala

മത്സ്യത്തൊഴിലാളികളുടെ ശവവും കൊണ്ട് മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പിതാവേ, ബോട്ടു മുതലാളിയുടെ വീട്ടിലേക്ക് ഒരു മാര്‍ച്ചെങ്കിലും?

വെഞ്ചരിക്കാന്‍ കടപ്പുറത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന പോലെ അല്ല, കടല്‍ വളരെ വലിയ ഒരിടം ആണു

സമകാലിക മലയാളം ഡെസ്ക്

ഖി ദുരന്ത രക്ഷാപ്രവര്‍ത്തനത്തിന്റെയും നഷ്ടപരിഹാരത്തിന്റെയും പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്ന ക്രൈസ്തവ സഭാനേതൃത്വത്തെ പ്രതിരോധത്തിലാക്കി, ഫെയ്‌സ്ബുക്ക് കുറിപ്പ് ചര്‍ച്ചയാവുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ട്രാക്കിങ് ഉപകരണങ്ങള്‍ ബോട്ടുകളില്‍ ഘടിപ്പിക്കാത്ത ഉടമകള്‍ക്കെതിരെ ഒരുമാര്‍ച്ചുപോലും സഭ നടത്താത്തതെന്ത് എന്നു ചോദിച്ചുകൊണ്ട് ജിതിന്‍ ദാസ് എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ട്രാക്കിങ് സിസ്റ്റം ഇല്ലാതെ കടലില്‍ ബോട്ടുകണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നു വിശദീകരിക്കുന്നതാണ് കുറിപ്പ്.

ജിതിന്‍ ദാസിന്റെ കുറിപ്പ് ചുവടെ:

നഷ്ടപരിഹാരം കുറഞ്ഞോണ്ട് മത്സ്യത്തൊഴിലാളികളുടെ ശവവും കൊണ്ട് മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പിതാവേ,
മതമില്ലാത്ത ജീവന്‍ ആയി ജനിച്ചെങ്കിലും സഭയുടെ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ന്ന കാലം രണ്ടു വര്‍ഷം കുഞ്ഞാടായ ഒരാള്‍ എന്ന അവകാശത്തില്‍ ഒന്നു പറഞ്ഞോട്ടെ; ഒരു എക്‌സ് കത്തോലിക്കനല്ലേ ഞാന്‍.

പഴയ എന്രിക്കാ ലെക്‌സിയെ അന്താരാഷ്ട്ര സമുദ്രത്തില്‍ ഓടിച്ചു പിടിച്ച ഐ. എന്‍ എസ്. കാബ്ര അടക്കം അഞ്ചു കാര്‍ നിക്കോബാര്‍ ഫാസ്റ്റ് അറ്റാക് കപ്പലുകള്‍ കടലില്‍ മത്സ്യത്തൊഴിലാളികളെ തിരയുകയാണ് ഇപ്പോഴും. ഇവയ്ക്കു നാലുമണിക്കൂറില്‍ എത്താന്‍ കഴിയാത്ത ഒരിടത്തും, തിരുവനന്തപുരം വിമാനത്താവളം ബെയ്‌സ് ആക്കി പറക്കുന്ന റെസ്‌ക്യൂ വിമാനങ്ങള്‍ക്കു ഒന്നര മണിക്കൂറില്‍ എത്താന്‍ പറ്റാത്ത ഒരിടത്തും കേരളത്തില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് മീന്‍ പിടിക്കാനോ നിയന്ത്രണം വിട്ട് ഒഴുകിപ്പോയോ എത്താന്‍ കഴിയില്ല.

എന്നിട്ടും കാറ്റടിച്ചു ഒരാഴ്ച ആയിട്ടും രക്ഷാപ്രവര്‍ത്തനം തീര്‍ന്നിട്ടില്ല. എല്ലാവരും തിരിച്ചെത്തിയിട്ടില്ല.

നിയമം കൊണ്ട് നിര്‍ബന്ധമാക്കിയ, സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വെസല്‍ ട്രാക്കിംഗ് എക്വിപ്‌മെന്റുകള്‍ ബോട്ടുകളില്‍ ഘടിപ്പിക്കാത്തതാണു കാരണം. അതുണ്ടായിരുന്നെങ്കില്‍ ഒന്നു രണ്ടു ദിവസം കൊണ്ട് ജീവന്‍ ബാക്കിയായ സകലരും ഇന്നു തിരിച്ചെത്തിയേനെ.

ട്രാക്കിംഗ് സിസ്റ്റം ഇല്ലാതെ സര്‍വ്വ്‌യിലന്‍സ് കൊണ്ട് സ്‌പോട്ട് ചെയ്ത് കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണു പിതാവേ. വെഞ്ചരിക്കാന്‍ കടപ്പുറത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന പോലെ അല്ല, കടല്‍ വളരെ വലിയ ഒരിടം ആണു. പുറങ്കടലില്‍ പോയാല്‍ തലമണ്ടക്കു മേലേ നീല ബക്കറ്റ് എടുത്തു കമിഴ്ത്തിയ പോലെ ഇരിക്കും ഒരു തേങ്ങേം ഇല്ലാത്ത അനന്തത. പഞ്ഞിക്കെട്ടില്‍ സൂചി തിരയുമ്പോലെ ആണു അവിടെ സര്‍വ്വെയിലന്‍സ്.

ട്രാക്കര്‍ വയ്ക്കാനായി ഒരു ശവവും കൊണ്ട് ഒരു ബോട്ടു മുതലാളിയുടെ വീട്ടിലേക്ക് ഒരു മാര്‍ച്ച്? പണ്ടു ജനം തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ക്രിസ്റ്റഫര്‍മ്മാരെ ഇറക്കിയ കരുത്തന്മാരല്ലേ.

പോട്ട്, സഭയുടെ കാശുകൊണ്ട് കടല്‍ കോപിച്ചയിടത്ത് സൗജന്യ അരി വിതരണം? സഭയ്ക്കു എന്തു കാശുണ്ടെന്ന് ഒരു ഏകദേശം ഐഡിയ ഉള്ളോണ്ട് ചോദിച്ചതാ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

'അതെയും താണ്ടി പുനിതമാനത്...'; ചരിത്രം കുറിച്ച 'കുടികാര പൊറുക്കികള്‍'; സ്റ്റേറ്റ് അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര്‍ തൂക്കി!

SCROLL FOR NEXT