

ലഖ്‌നൗ: ഉത്തരാഖണ്ഡിനെ വീഴ്ത്തി കര്‍ണാടക രഞ്ജി ട്രോഫി ഫൈനലില്‍. കലാശപ്പോരില്‍ ജമ്മു കശ്മീരാണ് കര്‍ണാടകയുടെ എതിരാളികള്‍. ഉത്തരാഖണ്ഡിനെതിരായ പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സ് ലീഡ് ബലത്തിലാണ് സെമിയില്‍ കര്‍ണാടക വിജയിച്ചത്.
സ്‌കോര്‍: കര്‍ണാടക ഒന്നാം ഇന്നിങ്‌സ് 736, രണ്ടാം ഇന്നിങ്‌സ് 323. ഉത്തരാഖണ്ഡ് ഒന്നാം ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് ആറിന് 260.
ഒന്നാം ഇന്നിങ്‌സില്‍ കര്‍ണാടകയ്ക്കായി മലയാളി താരവും ക്യാപ്റ്റനുമായ ദേവ്ദത്ത് പടിക്കല്‍ ഇരട്ട സെഞ്ച്വറി (232) നേടി. ഇന്ത്യന്‍ താരം കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ സ്മരന്‍ എന്നിവര്‍ സെഞ്ച്വറിയും അടിച്ചു. രാഹുല്‍ 141 റണ്‍സും സ്മരന്‍ 135 റണ്‍സും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ കരുണ്‍ നായര്‍ (60), കൃതിക് കൃഷ്ണ (60), വിദ്യാധര്‍ പാട്ടീല്‍ (54) എന്നിവരും അര്‍ധ സെഞ്ച്വറികളുമായി മികച്ച ബാറ്റിങ് പുറത്തെടുത്തു.
രണ്ടാം ഇന്നിങ്‌സിലും കര്‍ണാടകയ്ക്കായി സ്മരന്‍ സെഞ്ച്വറി തൂക്കി. താരം 127 റണ്‍സാണ് സ്വന്തമാക്കിയത്. കെഎല്‍ രാഹുല്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ കൃതിക് കൃഷ്ണയും അര്‍ധ സെഞ്ച്വറി (52) നേട്ടം ആവര്‍ത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates