പ്രതീകാത്മക ചിത്രം 
Kerala

മദ്യപാനത്തിനിടെ തര്‍ക്കം, കഴുത്തില്‍ കയറ് ; ക്ഷേത്ര ജീവനക്കാരനെ ആളുമാറി വെട്ടി ; ഇരട്ടക്കൊലയില്‍ നടുങ്ങി കൊല്ലം

ഒപ്പം മദ്യപിച്ചിരുന്നവരില്‍ ഒരാള്‍ അബോധാവസ്ഥയില്‍ സ്ഥലത്ത് കിടന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ജില്ലയില്‍ തിരുവോണ ദിനം രാത്രിയില്‍ നടന്നത് രണ്ട് കൊലപാതകങ്ങള്‍. വാളകത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിലാണ് നെയ്യാറ്റിന്‍കര സ്വദേശി ഉണ്ണി കൊല്ലപ്പെട്ടത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. 

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കഴുത്തില്‍ കയറ് കണ്ടതാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഒപ്പം മദ്യപിച്ചിരുന്നവരില്‍ ഒരാള്‍ അബോധാവസ്ഥയില്‍ സ്ഥലത്ത് കിടന്നിരുന്നു. 

ചവറ തെക്കുംഭാഗത്ത് ഗൃഹനാഥനെ ആളുമാറി വെട്ടിക്കൊന്നു. അരിനല്ലൂര്‍ വിളയില്‍ തെക്കേതില്‍ രാമചന്ദ്രന്‍ പിള്ള ( 60) ആണ് മരിച്ചത്. രാത്രി ഏഴുമണിയോടെ അറുവലക്കുന്നില്‍ വെച്ചാണ് രാമചന്ദ്രന് വെട്ടേറ്റത്. തേവലക്കര ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്നു. 

ശരീരമാസകലം വെട്ടേറ്റ രാമചന്ദ്രന്‍പിള്ള രക്തം വാര്‍ന്നാണ് മരിച്ചത്. കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്ന രവീന്ദ്രന്‍ പിള്ള എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് സമീപത്തെ ഒരാളുമായി വൈരാഗ്യമുണ്ടായിരുന്നു. ഇയാളെന്ന് തെറ്റിദ്ധരിച്ച് രാമചന്ദ്രന്‍പിള്ളയെ വെട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും

ഓണാഘോഷം കളറാക്കാം, ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

മായയോ റിയയോ?; പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്; യുഡിഎഫ് വിമതയെ പിന്തുണച്ച് എല്‍ഡിഎഫ്

നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണം: നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Today's Rashi Phalam August 19|ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനം, വാഹന യാത്രയിൽ ശ്രദ്ധ വേണം