Kerala

മദ്യപിച്ചെത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു, സംഭവം ഫോര്‍ട്ട്‌കൊച്ചിയില്‍

മകനൊപ്പം പുറത്തു പോയിരിക്കുകയായിരുന്നു വീട്ടമ്മ. വീട്ടിലേക്ക് ഇവര്‍ തിരികെ എത്തിയപാടെ യുവാവ് ആക്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഫോര്‍ട്ട്‌കൊച്ചി: മദ്യലഹരിയില്‍ എത്തിയ അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വീട്ടമ്മ മരിച്ചു. ഈരവേലി ചിറപ്പുറം പരേതനായ ഖാലിദിന്റെ ഭാര്യ ബീവി(55) ആണ് മരിച്ചത്. 

അയല്‍വാസിയായ യുവാവ് മദ്യലഹരിയില്‍ ബീവിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഈ സമയം മകനൊപ്പം പുറത്തു പോയിരിക്കുകയായിരുന്നു വീട്ടമ്മ. വീട്ടിലേക്ക് ഇവര്‍ തിരികെ എത്തിയപാടെ യുവാവ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഇവരുടെ മരുമകളും, രണ്ട് കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.

യുവാവ് വീട്ടമ്മയെ ഇടിക്കുകയും ചവിട്ടുകയുമെല്ലാം ചെയ്‌തെന്ന് ബീവിയുടെ മകന്‍ പറയുന്നു. വീട്ടമ്മയെ ഉടനെ ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അമരാവതി ബിവറേജസ് ഔട്ട്‌ലറ്റിന് സമീപമാണ് ബീവിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ആക്രമണത്തില്‍ ഇവരുടെ മകന്‍ ഷമീറിനും പരിക്കേറ്റു. ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം