Kerala

മദ്രസ അധ്യാപകന്റെ കൊലപാതകം: മൂന്നുപേര്‍ പൊലീസ് പിടിയില്‍ 

തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്!ലാം മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ വെട്ടിക്കൊലപ്പെടുത്തിയ രീതിയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്:മദ്രസ അധ്യപകനെ താമസ സ്ഥലത്തു കയറി വെട്ടിക്കൊന്ന കേസില്‍ മൂന്നു പേര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഇവരെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഴയ ചൂരി ഇസ്സത്തുല്‍ ഇസ്!ലാം മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ വെട്ടിക്കൊലപ്പെടുത്തിയ രീതിയില്‍ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച്‌ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കസ്റ്റഡിയിലുള്ളവര്‍ ഇതുവരെ ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തവരാണെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു