Kerala

മധുപാലിന്റെ ബില്‍ 300 രൂപയായി കുറഞ്ഞത് എങ്ങനെ? കെഎസ്ഇബിയുടെ വിശദീകരണം

മധുപാലിന്റെ ബില്‍ 300 രൂപയായി കുറഞ്ഞത് എങ്ങനെ? കെഎസ്ഇബിയുടെ വിശദീകരണം

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ മധുപാലിന്റെ അടഞ്ഞുകിടന്ന വീടിന് 5714 രൂപ വൈദ്യുതി ബില്‍ വന്നതും പരാതി ഉയര്‍ന്നപ്പോള്‍ കെഎസ്ഇബി അത് 300 രൂപയാക്കി കുറച്ചുകൊടുത്തതും കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. എന്താണ് ഇതില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചത്? ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് വന്ന് ഇത്തരത്തില്‍ സാധാരണക്കാര്‍ പരാതി നല്‍കിയാലും കെഎസ്ഇബി കുറച്ചുകൊടുക്കുമോ? ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.


1. 04/04/20 ന് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം അദ്ദേഹത്തിന്റെ തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് ബില്ല് ചെയ്യുന്നു.

2. തുടര്‍ന്ന് 04/06/20 നാണ് ഏപ്രില്‍, മെയ് മാസത്തെ ഉപഭോഗത്തിന്റെ റീഡിംഗ് എടുക്കാന്‍ ചെന്നെങ്കിലും ഗേറ്റ് അടക്ക് കിടന്നതിനാല്‍ റീഡിംഗ് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സപ്ലെകോഡ് 2014 റെഗുലേഷന്‍ 124 പ്രകാരം തൊട്ടു മുമ്പുള്ള 3 ബില്ലിംഗ് സൈക്കിളിലെ ശരാശരിയായ 484 യൂണിറ്റിന് തന്നെ വീണ്ടും ബില്ല് ചെയ്യുന്നു.

3. തൊട്ടുമുന്‍പുള്ള രണ്ട് ബില്ലുകളും ചേര്‍ന്ന തുകയായ 5714 രൂപബില്ലായ് ലഭിച്ച മധുപാല്‍ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പങ്കെടുത്ത 14/06/20 ന്റെ ചര്‍ച്ചയില്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു എന്ന വിഷയം പറയുകയും ചെയ്തു.

4. 15/06/20 ന് ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ മധുപാലിന്റെ വീട്ടില്‍ ചെല്ലുകയും , (ഈ സമയത്ത് വീടിന്റെ അറ്റകുറ്റപണി നടന്നിരുന്നതിനാല്‍ ) ഗേറ്റിനകത്ത് കയറാന്‍ സാധിക്കുകയും തുടര്‍ന്ന് യഥാര്‍ത്ഥ റീഡിംഗ് എടുക്കുകയും ചെയ്തു.

5. ഈ റീഡിംഗ് പ്രകാരം ബില്ല് റീവൈസ് ചെയ്തതിനാലാണ് ബില്ല് കുറഞ്ഞ് 300 രൂപ വന്നത്.

മറ്റൊരു ചോദ്യം ഇതാണ്.
സാധാരണ ഉപഭോക്താക്കള്‍ക്ക് ഇതെല്ലാം സാധിക്കുമോ? മധുപാലിന് KSEB ചെയര്‍മാനോട് പരാതിപ്പെടാന്‍ കഴിഞ്ഞ തു കൊണ്ടല്ലേ ബില്ല് കുറച്ച് കിട്ടിയത്?

തീര്‍ച്ചയായും സാധിക്കും.

ഡോര്‍ ലോക്ക് പ്രകാരം ചെയ്ത ശരാശരിയേക്കാള്‍ കുറവാണ് ഉപഭോഗമെങ്കില്‍ സെക്ഷന്‍ ഓഫീസില്‍ അറിയിച്ച് യഥാര്‍ത്ഥ റീഡിംഗ് എടുത്ത് ബില്ല് ചെയ്യാന്‍ ആവശ്യപ്പെടാന്‍ ഏതൊരു ഉപഭോക്താവിനും അവകാശമുണ്ട്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ / കടയില്‍ ശരാശരി ഉപഭോഗം കണക്കാക്കി ബില്ല് ലഭിച്ച ഉപഭോക്താക്കള്‍ക്ക് മീറ്റര്‍ റീഡിംഗ് എടുത്തു കൊടുത്താല്‍ / റീഡിംഗ് എടുക്കാന്‍ അവസരം ലഭിച്ചാല്‍ യഥാര്‍ത്ഥ ഉപഭോഗം കണക്കാക്കി ബില്ല് നല്കുന്നതാണ്. ഇത് സ്‌പോട്ട് ബില്ലിംഗ് ആരംഭിച്ചതിനു ശേഷം, കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി KSEB ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT