Kerala

മന്ത്രവാദത്തിലൂടെ നേട്ടമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു, ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയെ പൂജകൾക്കിടെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ

മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി ആണ് അറസ്റ്റിലായത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കിഴുവിലത്ത് മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി മുടപുരം തെന്നൂർക്കോണം ക്ഷേത്രപൂജാരി ശ്രീകുമാർ നമ്പൂതിരി (67) ആണ് അറസ്റ്റിലായത്. 

ക്ഷേത്രത്തിൽ തൊഴാനെത്തിയ പെൺകുട്ടിയോടു മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ക്ഷേത്രവളപ്പിൽ തന്നെയുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്. 

എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പൂജാരിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. പൂജാരിയുടെ മുറിയിൽ സയന്റിഫിക് വിദ​ഗ്ധരെത്തി തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT