Kerala

'സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം', കെ ടി ജലീല്‍ രാജിവെയ്ക്കണം: രമേശ് ചെന്നിത്തല

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ധാര്‍്മ്മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ ജലീല്‍ തയ്യാറാവണമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. മാര്‍ക്കുദാനം വന്നപ്പോള്‍ ജലീലിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. അഴിമതിയില്‍ മുങ്ങി താഴുന്ന സര്‍ക്കാരായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി. നിയമവാഴ്ച സംരക്ഷിക്കേണ്ട മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ പെരുമാറുന്നത്. എത്രനാള്‍ ജലീലിനെ മുഖ്യമന്ത്രിക്ക് സംരക്ഷിച്ച് നിര്‍ത്താന്‍  സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. എല്ലാ അഴിമതിയെയും ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് തീര്‍ത്തും അപമാനകരമാണ്. കെ ടി ജലീല്‍ ചെറിയ മത്സ്യം മാത്രമാണ്. മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പളളി പരിഹസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് പുറത്താക്കി

വിവാഹത്തിന് ഒരുപവന്‍ സ്വര്‍ണം; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; ആറ് ഗ്യാസ് സിലിണ്ടര്‍ സൗജന്യം; പ്രകടന പത്രികയുമായി വിജയ്

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല, രക്ഷിതാക്കളും വിദ്യാർത്ഥികളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍; ഡോക്ടര്‍ എംകെ റാമിനെ പുറത്താക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT