യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല, രക്ഷിതാക്കളും വിദ്യാർത്ഥികളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

എല്ലാ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.
UAE schools reopening April 20 no school bus service guidelines for parents and students
Students return to schools in the UAE as institutions reopen without school bus servicesspecial arrangement representative purpose only
Updated on
2 min read

യുഎഇയിലെ എല്ലാ നഴ്സറികളിലും കിന്റർഗാർട്ടനുകളിലും പൊതു, സ്വകാര്യ സ്കൂളുകളിലും കാമ്പസുകളിൽ ക്ലാസുകൾ 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഓൺലൈൻ പഠനം എത്രനാൾ തുടരുമെന്നതിനെക്കുറിച്ചുള്ള ദിവസങ്ങളായുള്ള ആശയക്കുഴപ്പങ്ങളും ഊഹാപോഹങ്ങളും അവസാനിപ്പിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തി​ന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനം ആരംഭിച്ചത്.

സ്വകാര്യ നഴ്സറികളും ഏർലി ചൈൽഡ്ഹുഡ് സെന്ററുകളും ഏപ്രിൽ 16 മുതൽ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാൻ കെഎച്ച്ഡിഎ കഴിഞ്ഞ ദിവസം അനുമതി നൽകിരുന്നു.

UAE schools reopening April 20 no school bus service guidelines for parents and students
യുഎഇ യിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും, സ്കൂളുകളുടെ തീരുമാനം ബുധനാഴ്ച

നിലവിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോഴും ഓൺലൈൻ പഠനം ഉൾപ്പടെയുള്ള സാധ്യതകളും ഇതിനൊപ്പം പല സ്കൂളുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂൾ ബസ്സുകൾ സർവീസ് നടത്തില്ല

യുഎഇയിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്‌കൂളുകൾ എന്നിവയിലേക്കുള്ള സ്‌കൂൾ ബസ് സർവീസുകൾ ഈ സമയത്ത് ആരംഭിക്കുകയില്ലെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആഴ്ചതോറും ഇത് അവലോകനം ചെയ്യും. ഇതിനെ അടിസ്ഥാനമാക്കി സ്കൂൾ ബസ് സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചുള്ള തീരുമാനം സ്വീകരിക്കും. അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കും.

UAE schools reopening April 20 no school bus service guidelines for parents and students
മെയ് ഒന്ന് വരെ ഓൺലൈൻ പഠനം നീട്ടിയെന്ന സോഷ്യൽ മീഡിയ പ്രചാരണം നിഷേധിച്ച് യുഎഇ

സ്കൂൾ ബസുകളെ ആശ്രയിക്കുകയും ബദൽ ഗതാഗതം ക്രമീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിൽ സ്കൂൾകളിലെ ഉത്തരവാദിത്തപ്പെട്ടവർ രക്ഷിതാക്കളുമായി വ്യക്തിഗത കേസുകൾ അവലോകനം ചെയ്യണം. വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും തടസ്സങ്ങൾ കുറയ്ക്കുന്നതിനൊപ്പം പഠന തുടർച്ച ഉറപ്പാക്കുന്നതിന് സാധ്യമായ രീതിയിൽ അതിന് പരിഹാരം കണ്ടെത്തണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ യുഎഇയിലെ സ്കൂളുകൾ നേരിട്ട് പഠനത്തിലേക്ക് ക്രമേണ മടങ്ങിവരാൻ തയ്യാറെടുക്കുമ്പോൾ, ചില സ്കൂളുകൾ ആ തീയതിയിൽ കാമ്പസുകൾ വീണ്ടും തുറക്കില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട് . അതേസമയം ചില സ്കൂളുകൾ സ്കൂൾ ബസ്സിൽ അല്ലാതെ എത്തുന്ന വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള ഹാജർ നിർബന്ധമാക്കിയിട്ടുണ്ട്.

ചില സ്കൂളുകൾ കുറച്ചു ദിവസം കൂടി ഓൺലൈൻ പഠനം തുടരും. ചില സ്കൂളുകൾ ഘട്ടം ഘട്ടമായുള്ള തിരിച്ചുവരവിന് മുന്നോടിയായി രക്ഷിതാക്കളുടെ അഭിപ്രായ സർവേ നടത്തുന്നുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ ഏത് രീതിയിലുള്ള പഠനമാണ് അവർ മുൻഗണന നൽകുന്നത് എന്നതിനെ കുറിച്ചാണ് സർവേ എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

UAE schools reopening April 20 no school bus service guidelines for parents and students
ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും അഭിനയിച്ചുള്ള തട്ടിപ്പ് വർദ്ധിക്കുന്നതായി ദുബൈ പൊലീസി​ന്റെ മുന്നറിയിപ്പ്

അന്താരാഷ്ട്ര സിലബസുകൾ പഠിക്കുന്ന യുഎഇയിൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ പലരും റദ്ദാക്കിയിട്ടുണ്ട്. സിബിഎസ്ഇ, ഐഎസ് സി, ഐബിഡിപി, കേംബ്രിഡ്ജ് ഇന്റർനാഷണൽ പിയേഴ്സൺ എഡെക്സൽ ഓക്സ്ഫോഡ് എക്യുഎ എന്നിവരാണ് യുഎഇയിലെ പരീക്ഷകൾ റദ്ദാക്കിയിട്ടുള്ളത്. ഈ പരീക്ഷകൾ നടത്തുന്ന സ്ഥാപനങ്ങൾ ഗ്രേഡുകൾ എങ്ങനെ നിർണ്ണയിക്കുമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വിദ്യാർത്ഥികളെയും അറിയിക്കും. സിബിഎസ്ഇ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.

എല്ലാ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം പ്രഖ്യാപിച്ചു.

Summary

Gulf News: Schools in the UAE will reopen from April 20, but school bus services will not operate. Parents and students should be aware of these important guidelines and updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com