Kerala

മന്ത്രി ജി സുധാകരൻ ഉദ്ഘാടകൻ ; മുഖ്യാതിഥി രാഹുൽ​ഗാന്ധി എംപി ; ഫ്ലെക്സ് സൂപ്പര്‍ ഹിറ്റ്.!

അ​ഗ​സ്ത്യ​ൻ​മു​ഴി-​കു​ന്ദ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലാ​ണ് വ​യ​നാ​ട് എം​പി​ മു​ഖ്യാ​തി​ഥി​യാ​കു​ക

Author : സമകാലിക മലയാളം ഡെസ്ക്

വ​യ​നാ​ട്: പൊതുമരാമത്ത് വകുപ്പ് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​കൻ ആ​കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഗ​സ്ത്യ​ൻ​മു​ഴി-​കു​ന്ദ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലാ​ണ് വ​യ​നാ​ട് എം​പി​ മു​ഖ്യാ​തി​ഥി​യാ​കു​ക. ഈ ​മാ​സം 13 ശനിയാഴ്ചയാണ് ച​ട​ങ്ങ്. ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ​യാ​ണ് ച​ട​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ൻ. 

പി​ടിഎ റ​ഹിം എം​എ​ൽ​എ ചടങ്ങിൽ മു​ഖ്യ​പ്ര​ഭാ​ഷണം നടത്തും. ഇക്കാര്യം വ്യക്തമാക്കി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി അ​ച്ച​ടി​ച്ച ഫ്ള​ക്സ് ബോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങൾ ഇപ്പോൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വൈറലായിട്ടുണ്ട്. 

എന്നാൽ ചടങ്ങിൽ രാഹുൽ​ഗാന്ധി പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. രാ​ഹു​ൽ​ഗാന്ധി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് നന്ദി പറയാനായി ജൂ​ണ്‍ ആ​ദ്യം രാ​ഹു​ൽ​ഗാന്ധി മണ്ഡലത്തിൽ പര്യടനം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം