Kerala

മന്ത്രി വിഎസ് സുനില്‍കുമാര്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന് ; മോറട്ടോറിയം നീട്ടണമെന്ന് ആവശ്യം

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുമ്പാകെ വെക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : കാര്‍ഷിക വായ്പകളുടെ മോറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഇന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറെ കാണും. ഉച്ചയ്ക്ക് 12 നാണ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി ചര്‍ച്ച നടത്തുക. 

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടണമെന്ന സര്‍ക്കാര്‍ നിലപാട് മന്ത്രി ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുമ്പാകെ വെക്കും. മോറട്ടോറിയം കാലാവധി ജൂലൈ 31 ന് അവസാനിക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടണമെന്നാകും സര്‍ക്കാര്‍ ആവശ്യപ്പെടുക എന്നറിയുന്നു.

നേരത്തെ കേരളത്തിലെ കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന ആര്‍ബിഐ തീരുമാനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം വിളിച്ചുകൂട്ടിയിരുന്നു. കര്‍ഷകരെ കടക്കെണിയിലാക്കുന്ന നടപടിയിലേക്ക് തള്ളിവിടാന്‍ ഒരുക്കമെല്ലെന്ന് യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും