Kerala

മമ്മൂട്ടി അനുഗ്രഹിച്ചു; ഇനി മോഹന്‍ലാലിന്റെ അനുഗ്രഹവും പിന്തുണയും വേണം; പ്രചാരണച്ചൂടില്‍ മനു റോയ്

സ്ഥാനാര്‍ഥിക്ക് എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന മമ്മൂട്ടി, എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുണ തേടി എറണാകുളത്തെ ഇടത് സ്ഥാനാര്‍ഥി മനു റോയ്. കടവന്ത്ര ഗിരിനഗറിലെ വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ വച്ചാണ് മനു റോയും മമ്മൂട്ടിയും തമ്മില്‍ കണ്ടത്. 

ചേകവന്‍മാരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന മാമങ്കത്തിന്റെ ഡബ്ബിങ് തിരക്കിലായിരുന്ന മമ്മൂട്ടിയുടെ അടുത്തേക്കാണ് തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ പോരാട്ടച്ചൂടില്‍ പിന്തുണ തേടി മനു റോയ് എത്തിയത്. സ്ഥാനാര്‍ഥിക്ക് എല്ലാ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന മമ്മൂട്ടി, എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് സ്ഥാനാര്‍ഥി. സാധിക്കുമെങ്കില്‍ മോഹന്‍ലാലിനെ കൂടി കണ്ട് അനുഗ്രഹവും പിന്തുണയും തേടുമെന്നും മനു റോയ് പറഞ്ഞു. പനമ്പള്ളി നഗറില്‍ താമസക്കാരനായ മമ്മൂട്ടിക്ക് പക്ഷേ എറണാകുളം മണ്ഡലത്തില്‍ വോട്ടില്ല. തൃക്കാക്കര മണ്ഡലത്തിന്റെ പരിധിയിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പനമ്പള്ളി നഗര്‍ ഡിവിഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം