Kerala

 മരണത്തിന് ഉത്തരവാദി  സിപിഎം നഗരസഭാ കൗണ്‍സിലര്‍; പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ദമ്പതികളുടെ  ആത്മഹത്യാക്കുറിപ്പ് 

മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭാ കൗണ്‍സിലറായ സജികുമാറാണെന്നും കത്തില്‍ പറയുന്നു. സുനിലിന്റെ ഭാര്യ രേഷ്മയുടേതാണ് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പൊലീസ് മര്‍ദ്ദനത്തിലെ മനോവിഷമം മൂലമാണ് മരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ചങ്ങനാശ്ശേരിയില്‍ ആത്മഹത്യ ചെയ്ത സുനിലിന്റെ  വീട്ടില്‍ നിന്നും കണ്ടെത്തി.മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭാ കൗണ്‍സിലറായ സജികുമാറാണെന്നും കത്തില്‍ പറയുന്നു. സുനിലിന്റെ ഭാര്യ രേഷ്മയുടേതാണ് കുറിപ്പ്. 

 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്നായിരുന്നു സജികുമാറിന്റെ പരാതി.100 ഗ്രാം സ്വര്‍ണം എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് വീട് പണിയുന്നതിനായി സജികുമാര്‍ തന്നെ വിറ്റതാണ്. പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നും എട്ട്‌ലക്ഷം രൂപ നല്‍കണമെന്ന് എഴുതി വാങ്ങിയെന്നും കുറിപ്പില്‍ പറയുന്നു. അത്രയും പണം നല്‍കാനില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും രേഷ്മ എഴുതിയിട്ടുണ്ട്. 

സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന സജികുമാറിന്റെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ദമ്പതികളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT