Kerala

മരണമൊഴി എടുക്കാന്‍ മജിസ്‌ട്രേറ്റിനോട് പറയും; പൊലീസ് പീഡിപ്പിക്കുന്നുവെന്ന് പള്‍സര്‍ സുനി

നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടാണ് താന്‍ ഇതൊക്കെ അനുഭവിക്കുന്നത്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പൊലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് പള്‍സര്‍ സുനി. തൃക്കാക്കര ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിന് ഇടയിലാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. 

തന്റെ മരണമൊഴി എടുക്കാന്‍ വരുന്നതിന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടും. നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ കാര്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ടാണ് താന്‍ ഇതൊക്കെ അനുഭവിക്കുന്നതെന്നും സുനി പറഞ്ഞു. 

ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ടാണ് പൊലീസ് സുനിയെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നതെങ്കിലും, നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ ചോദ്യം ചെയ്യലിനോട് പള്‍സര്‍ സുനി സഹകരിക്കുന്നില്ലെന്നാണ് സൂചന. കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാതെ വിടുന്ന സുനി, പറയുന്ന ഉത്തരങ്ങള്‍ മാറ്റി പറയുകയുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT