Kerala

മരുന്നുമായി തിരുവനന്തപുരത്ത് പറന്നെത്തി; കേരളത്തിന് വേണ്ടി പവൻ ഹാൻസിന്റെ ആദ്യ ദൗത്യം

കേരളം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി.

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: കേരളം വാടകയ്ക്ക് എടുത്ത പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി. ര​ണ്ട് ക്യാ​പ്റ്റ​ന്മാ​രും പ​വ​ന്‍ ഹാ​ന്‍​സി​ന്‍റെ മൂ​ന്ന് എ​ഞ്ചി​നി​യ​ര്‍​മാ​രും ആ​ദ്യ സം​ഘ​ത്തി​ലു​ണ്ട്. ഡല്‍ഹിയില്‍ നി​ന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്.

11 പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന ഇ​ര​ട്ട എ​ന്‍ജിന്‍ ഹെ​ലി​കോ​പ്റ്റ​റി​ല്‍ രോ​ഗി​ക​ളെ എ​യ​ര്‍​ലി​ഫ്റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ലെ രാ​ജീ​വ് ഗാ​ന്ധി ഏ​വി​യേ​ഷ​ന്‍ അ​ക്കാ​ദ​മി​യി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​ള്ള​ത്. പ​വ​ന്‍​ഹാ​ന്‍​സി​ന്‍റെ ഓ​ഫീ​സും ഇ​വി​ടെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

20 മ​ണി​ക്കൂ​ര്‍ പ​റ​ത്താ​ന്‍ ഒ​രു കോ​ടി 44 ല​ക്ഷം രൂ​പ വാ​ട​ക​യ്ക്കാ​ണ് സ​ര്‍​ക്കാ​ര്‍ പ​വ​ന്‍ ഹാ​ന്‍​സ് കമ്പ​നി​യ്ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത്. കമ്പനിക്ക് കരാർ നൽകിയതിന് എതിരെ പ്രതിരക്ഷം വലിയ വിമർശനം ഉയർത്തിയിരുന്നു. ഇ​തി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ തു​ക​യ്ക്ക് ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കാ​ന്‍ പ​ല ക​മ്ബ​നി​ക​ളും ത​യാ​റാ​യി​രു​ന്നു​വെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ പ​വ​ന്‍ ഹാ​ന്‍​സി​ന് ക​രാ​ര്‍ ന​ല്‍​കു​വാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്‍​പോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.കൂ​ടാ​തെ അ​ഡ്വാ​ന്‍​സ് തു​ക​യാ​യി സ​ര്‍​ക്കാ​ര്‍ പോ​ലീ​സ് ഫ​ണ്ടി​ല്‍ നി​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ല്‍​കി​യി​രു​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT