Kerala

മരുന്ന് കടയില്‍ കയറി അക്രമം കാട്ടിയ കഴക്കൂട്ടം എസ്‌ഐയെ സ്ഥലം മാറ്റി

 തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് എസ്‌ഐ സന്തോഷ് കുമാറിനെ സ്ഥലം സ്ഥലം മാറ്റിയത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് സ്ഥലം മാറ്റം. ഇന്നലെ രാത്രിയാണ് മേനംകുളത്ത് മെഡിക്കല്‍ സ്‌റ്റോറില്‍ കയറി എസ്‌ഐ അതിക്രമം നടത്തിയത്. മരുന്ന് എടുത്ത് കൊടുത്തുകൊണ്ടിരുന്ന കടയുടമയെ ദേഹത്ത് പിടിച്ച് വലിക്കുകയും ബലമായി കടയ്ക്ക് പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു

മറ്റുള്ളവര്‍ നോക്കി നില്‍ക്കെ അസഭ്യം പറഞ്ഞതായും കടയുടമ ശ്രീലാല്‍ പരാതിപ്പെട്ടു. കടയടയ്ക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നായിരുന്നു എസ്‌ഐയുടെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശ് കോൺഗ്രസിൽ 'ഡിഗ്ഗി' ലഹള: തിരിച്ചടിയായത് സ്വന്തം പാളയത്തിലെ തിരുത്തൽ; പിന്നിൽ പുത്രമോഹമോ?

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂരിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം: ചർച്ച പരാജയം; ഇനി കലക്ടറേറ്റ് പടിക്കലും പ്രതിഷേധം

'വാട്സ്ആപ്പിലെ എല്ലാ ഫയൽസും തുറന്ന് പണി വാങ്ങല്ലേ'! അക്കൗണ്ട് ഹാക്ക് ചെയ്ത് പുതിയ സാമ്പത്തിക തട്ടിപ്പ്

നടുറോഡില്‍ യുവാവിനെ മര്‍ദിച്ചു; കൊരട്ടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍