Kerala

മര്‍ദിച്ചത് ഫോണ്‍ നമ്പര്‍ എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ച്; യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് പ്രതികളുടെ ബന്ധുവിനെ ഫോണ്‍ വിളിച്ചതിന്

ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത് യുവതിയെ ഫോണ്‍വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ച്. ഇരിവേലി സ്വദേശി സാജിദ് കണ്ണൂരിലെ ചക്കരക്കലില്‍ വെച്ചാണ് സദാചാര ആക്രമണത്തിന് ഇരയായത്. ഈ മാസം 20നായിരുന്നു സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍വിളിയാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദ്ദനത്തിനും കാരണമായതെന്ന് കണ്ടെത്തിയത്. 

സംഭവത്തില്‍ സലാം, സക്കീര്‍, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ബന്ധുവായ സ്ത്രീയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തു എന്നാരോപിച്ചായിരുന്നു മര്‍ദനം.   ഫോണ്‍ നമ്പര്‍ എവിടുന്നു കിട്ടി എന്ന് ചോദിച്ചാണ് സംഘം സാജിദിനെ തട്ടിക്കൊണ്ട് പോയത്. ഇരിമ്പ് വടി കൊണ്ടും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സാജിദ് ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT