Kerala

മലപ്പുറം ജില്ലയിലെ ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കി, നിയന്ത്രണങ്ങളിലും ഇളവ് 

ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിലും ഇളവുവരുത്തി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ജില്ലയിൽ ഞായറാഴ്ച ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ലോക്ഡൗൺ ഒഴിവാക്കി. ഇതിനുപുറമേ ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിലും ഇളവുവരുത്തിയിട്ടുണ്ട്. രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടയ്മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തന സമയത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കുന്നതായി ജില്ലാ കളക്ടർ ബി ഗോപാല കൃഷ്ണൻ അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകൾ,റസ്റ്റോറന്റുകൾ, ബേക്കറികൾ,കൂൾബാറുകൾ, തട്ടുകടകൾ,ടീ ഷോപ്പുകൾ അടക്കമുളള ഭക്ഷണശാലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. പാഴ്സൽ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണവും ഒഴിവാക്കി. 

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 20.09.2020 വരെ വിവാഹചടങ്ങുകളിൽ പരമാവധി 50 ആളുകൾക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 ആളുകൾക്കും പങ്കെടുക്കാവുന്നതാണ് . 21.09.2020 മുതൽ ഇരു ചടങ്ങുകൾക്കും പരമാവധി100 ആളുകൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ /സാമൂഹികാകലം/സാനിറ്റെെസർ സൗകര്യം/തെർമൽ സ്കാനിംഗ് എന്നിവ പാലിച്ച് കൊണ്ട് പങ്കെടുക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ , കോച്ചിംഗ് സെന്ററുകൾ ,സിനിമ ഹാൾ , സ്വിമ്മിംഗ് പൂൾ, എന്റർടെയ്ൻമെന്റ് പാർക്ക് ,തുടങ്ങിയവക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല. ഓപ്പൺ എയർ തിയറ്ററുകൾക്ക് 21.09.2020മുതൽ പ്രവർത്തനാനുമതി ഉണ്ടായിരിക്കും. എന്നാൽ കണ്ടെയ്ൻമെന്റ് സോണുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തുടരുന്നതാണെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ1897 ലെ പകർച്ചവ്യാധി തടയൽ നിയമം , ദുരന്ത നിവാരണ നിയമം 2005 ,ഐ.പി.സി സെക്ഷൻ 188എന്നിവ പ്രകാരം നടപടി ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുമെന്നും കളക്ടർ ആറിയിച്ചു.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ തുടരുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT